Advertisement

എൻ.ഡി.ടി.വി.യിൽ പിണറായിയുടെ ശക്തമായ പ്രതികരണം

August 7, 2017
Google News 1 minute Read

കേരളത്തിൽ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുവെന്ന് ബി ജെ പി നടത്തുന്ന പ്രചാരണങ്ങളുടെ മുനയൊടിച്ചു ഇതാദ്യമായി പിണറായി വിജയൻ ദേശീയ മാധ്യമത്തിലൂടെ പ്രതികരിച്ചു.   കേരളത്തെ അപകീർത്തിപ്പെടുത്താൻ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആസൂത്രിത പദ്ധതികൾ നടത്തുന്നുണ്ട്. ഞങ്ങൾ അതറിയുന്നുണ്ട് എന്നാൽ അതിൽ ആശങ്കരല്ല. കേരളത്തിൽ നടക്കുന്ന ആർഎസ്എസ്/ബിജെപി-സിപിഎം അക്രമ രാഷ്ട്രീയങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, മറിച്ച് ദൈവം കൈവിട്ട നാടാണ് എന്ന എൻഡിടിവി വാർത്താ അവതാരകയുടെ ചോദ്യത്തിനാണ് പിണറായി വിജയൻ ഇത്തരത്തിൽ മറുപടി നൽകിയത്.

കേരളത്തിൽ അരങ്ങേറുന്ന അപവാദപ്രചരണങ്ങളെ കുറിച്ച് കേരളജനത ബോധവാന്മാരാണ്. ഇന്നലെ നടന്ന ഓൾ പാർട്ട് മീറ്റിങ്ങിൽ എല്ലാ പാർട്ടികളും കേരളത്തിനെതിരെ നടക്കുന്ന കേരള വിരുദ്ധ പ്രചരണത്തിൽ അനുശോചനം പ്രകടിപ്പിച്ചുവെന്നും, ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ ഇടതുപക്ഷ പാർട്ടിക്കെതിരെയല്ലെന്നും മറിച്ച് ഇന്ത്യയിലെ ഏറ്റവും സമാധാനമുള്ള സംസ്ഥാനമായ കേരളത്തിനെതിരെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിജെപി/ആർഎസ്എസുകാർക്ക് കള്ളം പറയുന്നതിൽ യാതൊരു മടിയില്ലെന്നും പിണറായി പറഞ്ഞു. അക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ എടുത്തിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദളിത്, ആദിവാസി സമൂഹങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളുടെ കണക്കെടുത്താൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കണക്കുകൾ വളരെ ചെറുതാണെന്നും, വർഗീയ അതിക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിൽ കുറവാണെന്നും പിണറായി പറഞ്ഞു. ൻെസിആർബി കണക്ക് പ്രകാരം 305 കൈലപാതകങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കാണപ്പെടുന്നത്. എന്നാൽ ഉത്തർപ്രദേശിൽ അക്രമിക്കപ്പെട്ട് മരിച്ചവരുടെ കണക്ക് 4732 ആണ്.

സീതാറാം യെച്ചൂരിയെ എന്ത് കൊണ്ട് പിൻതാങ്ങിയില്ലെന്ന അവാരകയുടെ ചോദ്യത്തിനും പിണറായി മറുപടി നൽകി. എന്നാൽ തങ്ങളുടെ സൻട്രൽ കമ്മിറിയിൽ ഇക്കാര്യം സംസാരിച്ച് തീർപ്പാക്കിയതാണെന്നും ഇതിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

chief minister pinarayi vijayan to ndtv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here