ദിലീപിന് അസുഖമെന്നും, സുഖവാസമെന്നും വാര്‍ത്തകള്‍

dileep actress statement against dileep

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ആരോഗ്യ നില മോശമാണെന്ന് റിപ്പോർട്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതിനാൽ താരത്തിന് ഇടയ്ക്കിടെ തലചുറ്റലും ഛർദ്ദിയും ഉണ്ടാകുന്നുണ്ടെന്നാണ് സൂചന. ജയിലിൽ നിന്ന് ഇതിന് മരുന്ന് നൽകി. ജയിലിലെ തറയിൽ കിടന്ന് ഉറങ്ങേണ്ടി വരുന്നതും താരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് സൂചന. ഇതായിരുന്നു ഇന്നലെ വരെ ദിലീപിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍.

എന്നാല്‍ ഇന്ന് രാവിലെ മുതല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നതാണ്. ഒരു സഹതടവുകാരനെ ഉദ്ധരിച്ചാണ്  ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്ത മാധ്യങ്ങള്‍ ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ സുഖവാസ  വാര്‍ത്ത പുറത്ത് വരും എന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ ദിലീപിന് സുഖമില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചതെന്നുമുള്ള പ്രചാരണവും സമാന്തരമായി നടക്കുന്നുണ്ട്.

മറ്റ് തടവുകാര്‍ക്കില്ലാത്ത ആനുകൂല്യമാണ് ദിലീപിന് ജയിലില്‍ ലഭിക്കുന്നതെന്നാണ് ആക്ഷേപം. രണ്ട് ദിവസത്തെ  ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെരുമ്പാവൂര്‍ സ്വദേശിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സബ് ജയില്‍ ദിലീപിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു ഇയാള്‍. ദിലീപ് പകല്‍ സമയത്ത് സെല്ലില്‍ ഉണ്ടാകില്ലെന്നും, ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരിക്കുമെന്നുമാണ് ഇയാള്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണമാണ് ദിലീപിന് നല്‍കുന്നത്. തടവുകാര്‍ക്കുള്ള ശൗചാലയമാണ് ദിലീപിന് ഉപയോഗിക്കാന്‍ നല്‍കുന്നതെന്നും ഇയാള്‍ പറയുന്നു.

NO COMMENTS