Advertisement

സംഘപരിവാറിനെതിരേയുള്ള ദേശീയമുഖമായി പിണറായി

August 7, 2017
Google News 6 minutes Read

അരവിന്ദ് വി

പിണറായി വിജയൻ ബി.ജെ.പി- സംഘപരിവാർ എതിർചേരിയുടെ ദേശീയ മുഖമാകുന്നു. നിതീഷിന്റെ മടക്കവും , മഹാസഖ്യത്തിന്റെ തകർച്ചയും , ഇനിയും ക്ലച്ച് പിടിക്കാത്ത രാഹുൽ എഫക്റ്റും ദേശീയ തലത്തിൽ ബി ജെ പി മുന്നേറ്റത്തിനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന അവസ്ഥയുണ്ടാക്കിയിരുന്നു. ദേശീയ തലത്തിൽ തങ്ങളെ എതിർക്കാൻ ആരുമില്ലെന്ന അവകാശം രാഷ്ട്രീയമായി ഉന്നയിക്കുമ്പോഴും കേരളത്തിൽ ആർ.എസ്.എസ്. – ബി.ജെ.പി. പ്രവർത്തകരെ മൃഗീയമായി കൊന്നൊടുക്കുകയാണെന്ന പെരുപ്പിച്ച കണക്കുകളുമായി പാർലിമെന്റിൽ ബഹളമുയർത്തി സംഘപരിവാർ പിണറായി വിജയനെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കി മാറ്റി. ബി.ജെ.പി. വിരുദ്ധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ അടുത്ത് തന്നെ പിണറായി വിജയനെ സന്ദര്ശിക്കുവാനും ഒരു യോഗം കൂടുവാനും നീക്കം തുടങ്ങി. കോൺഗ്രസ് പാർട്ടിയും ഈ നീക്കത്തിൽ മനസില്ലാ മനസോടെ ഈ സഖ്യത്തിനൊപ്പം ചേരും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനോടകം തന്നെ പിണറായി വിജയനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

pinarayi vijayan on NDTV

പിണറായി വിജയൻ കഴിഞ്ഞ ഒരാഴ്ച ആയി ദേശീയ മാധ്യമങ്ങളുടെ ചർച്ചാ വിഷയം ആണ്. ആദ്യം എതിർത്ത മാധ്യമങ്ങൾ മെല്ലെ പിണറായി വിജയനെ സംഘ വിരുദ്ധ ചേരിയിലെ ഏറ്റവും ശക്തനായി വ്യാഖ്യാനിക്കുന്ന തരത്തിലാണ് വാർത്തകൾ തയ്യാറാക്കിയത്. ഇന്നിപ്പോൾ ഇതാദ്യമായി പിണറായി വിജയൻ ദേശീയ ചാനലായ എൻ.ഡി.ടി.വി.യിൽ ലൈവ് ആയി പ്രത്യക്ഷനായി. ആർ.എസ്.എസ്. പ്രചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചാണ് പിണറായി വിജയൻ ദേശീയ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന ആർ.എസ്.എസ്. ആവശ്യം ഉയർന്നതോടെയാണ് കേരളത്തിന്റെ രാഷ്ട്രീയവും
പിണറായിയും ദേശീയ തലത്തിൽ ശ്രദ്ധേയമായത്.

‘Killing Fields In Kerala’ (കേരളത്തിലെ കൊലനിലങ്ങള്‍)

killing fields

ഇന്ത്യടുഡേ ആകട്ടെ അവരുടെ മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാലിനെ കേരളത്തിൽ വിട്ട് ഒരു കാമ്പയിൻ ആരംഭിച്ചു. കേരളത്തിലെ കൊലനിലങ്ങള്‍ (Killing Fields In Kerala) എന്നായിരുന്നു ക്യാംപെയിന്‍റെ പേര്. പ്രചാരണങ്ങൾ കൊണ്ട് സാധാരണ ഏത് ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും മനസ്സിൽ കരുതും പോലെ ആർ.എസ്.എസ്.കാരെ സിപിഎമ്മുകാര്‍ ഓടിച്ചിട്ട് വെട്ടുന്നുവെന്ന ധാരണയുമായാണ് രാഹുല്‍ കേരളത്തിലെത്തി തന്റെ ജോലി ആരംഭിച്ചത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ രാഹുലിന് തന്റെ ധാരണകൾ തെറ്റാണെന്നു മനസിലായത്രെ. രാഹുൽ കൻവാൽ കേരളം വിടുമ്പോള്‍ അവസാനം തന്‍റെ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത ലിങ്ക് ഇന്ത്യടുഡേയുടെ ഒപ്പീനിയന്‍ സൈറ്റായ ഡെയ്ലിഓ-യില്‍ നിന്നുള്ള ആനന്ദ് കൊച്ചുകുടി എന്ന വ്യക്തി എഴുതിയ ലേഖനമാണ്. അതിന്‍റെ തലക്കെട്ട് ഇങ്ങനെ, In Kerala, media lies are helping RSS spread propaganda.  Every murder of an RSS/BJP worker gets amplified in the news while the CPM casualties are conveniently played down or plainly ignored. ദേശീയ തലത്തിലെ ബഹളങ്ങളിൽ മയങ്ങി എത്തിയ എല്ലാ മാധ്യമപ്രവർത്തകർക്കും ഒടുവിൽ ഇതേ പാതയിൽ തന്നെ അച്ചു നിരത്തേണ്ടി വന്നു.

കേരളത്തിന്റെ ഒന്നാം സ്ഥാനം ദേ , ഇതിലൊക്കെയാണ്

Kerala Govt No1 ad for New Delhi 2

ആഗസ്റ്റ് ഏഴാം തീയതി ഇന്ത്യയുടെ തലസ്ഥാനം കണ്ണ് തുറന്നത് കേരളം നൽകിയ ഒന്നാം പേജ് ജാക്കറ്റ് പരസ്യം കണ്ടാണ്. കേരളത്തിന്റെ ഒന്നാം സ്ഥാനം കൊലപാതകത്തിലല്ല ; അത് അശാന്തിയുടേതല്ല; മറിച്ച് മറ്റ് ചിലതിലൊക്കെയാണ് എന്ന സന്ദേശമായിരുന്നു ആ പരസ്യത്തിൽ. ക്രമാസമാധാനത്തിൽ കേരളം ഒന്നാമതാണെന്ന് അതിൽ ആദ്യം തന്നെ സൂചിപ്പിക്കുന്നുമുണ്ട്.

പ്രചാരണവും എതിർപ്രചാരണവും കേന്ദ്ര മന്ത്രിയുടെ കേരളസന്ദർശനവും ഡൽഹി പരസ്യവും മാധ്യമ വാർത്തകളും എന്തായാലും പിണറായി വിജയനെ ഒരു ദേശീയ നേതാവാക്കി മാറ്റി എന്നതിൽ തർക്കമില്ല. ബി.ജെ.പി.- ആർ.എസ്.എസ്. സംഘം അതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചു എന്നതാണ് അവരുടെ പാളിച്ച. സംഘപരിവാർ വിരുദ്ധ ഇമേജ് ഉണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങൾ പിണറായിയെ ചുറ്റി രൂപപ്പെടുകയും ചെയ്യുന്നുണ്ട്.

PINARAYI VIJAYAN , National Face Of Anti BJP Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here