അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. അക്രമ രാഷ്ട്രീയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്.

സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.

NO COMMENTS