അമ്മയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: പൃഥ്വിരാജ്

pritviraj

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. ആ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും പൃഥ്വിരാജ് പറഞ്ഞു. സംഘടനയില്‍ മാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വരാം എന്നാല്‍ നേതൃമാറ്റം അതിന്റെ ഉത്തരമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ദിലീപിന്റെ അറസ്റ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയില്ല.

NO COMMENTS