ഓട വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

three workers died while cleaning drainage sewage

ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. തെക്കു കിഴക്കൻ ഡൽഹിയിലെ ലജ്പത് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈപ്പ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ആദ്യം വൃത്തിയാക്കാനിറങ്ങിയയാൾ തിരിച്ചു കയറാത്തതിനെ തുടർന്ന് അടുത്തയാൾ പൈപ്പിനകത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. രണ്ടു പേരെയും കാണാത്തതു കൊണ്ടാണ് മൂന്നാമൻ ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. പിന്നീട് കോൺട്രാക്ടർ നാലാമതൊരു തൊഴിലാളിയെ കൂടി കയറിൽ കെട്ടി പൈപ്പിനകത്തേക്കിറക്കുകയായിരുന്നു. ഇയാൾക്ക് സ്‌ഴാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന വലിച്ച് കയറ്റുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.

അതേസമയം, മരിച്ചവർ തങ്ങളുടെ തൊഴിലാളികളല്ലെന്ന് ഡൽഹി ജലവകുപ്പ് പറഞ്ഞു. ഇവർ എങ്ങനെയാണ് ജോലിക്കെത്തിയതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു.

 

three workers died while cleaning drainage sewage

NO COMMENTS