ബാർ കോഴ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി 

mani

മുൻ മന്ത്രി കെ എം മാണി പ്രതിയായ ബാർ കോഴക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. കേസ് റദാക്കണമെന്ന മാണിയുടെ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. കേസിൽ പുതുതായി എന്തെങ്കിലും തെളിവു കിട്ടിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ചില മൊബൈൽ സംഭാഷണങ്ങൾ ഉണ്ടെന്നും ഇതിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും വിജിലൻസ് അറിയിച്ചു. മാണി കോഴ ആവശ്യപ്പെടുന്നതായി എന്തെങ്കിലും തെളിവ് ഇതുവരെ ലഭിച്ചോ എന്നും കോടതി ചോദിച്ചു. ബാർകേസിൽ മാധ്യമ വാർത്തകൾ കോടതി കണക്കിലെടുക്കുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

NO COMMENTS