Advertisement

അയ്യേ….ഈ പാട്ടുകളെല്ലാം ഈച്ച കോപ്പി !!

August 8, 2017
Google News 3 minutes Read
bollywood film songs copied

അടുത്തിടെ ഇറങ്ങിയ വിക്രം വേദ എന്ന ചിത്രത്തിലെ ബിജിഎം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ അത് കേട്ട മലയാളികൾക്ക് ഓർമ്മ വന്നത് മോഹൻലാലിന്റെ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ആ ‘കത്തെടുക്കൽ’ രംഗമാണ്.

ഇതുപോലെ സിനിമയിലെ ചില പാട്ടുകളും, ബിജിഎമ്മുകളുമെല്ലാം കോപ്പി അടിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ ഇടക്ക് പെടാറുണ്ട്.

എന്നാൽ പാട്ടുകളുടെ മ്യൂസിക്ക് വരിയിൽ മാത്രം വ്യത്യാസം വരുത്തി അതേപോലെ പകർത്തിവക്കുന്നത് (ഈച്ച കോപ്പി എന്ന് പറയാം) ചുരുക്കം മാത്രമേ കണ്ടിട്ടുള്ളു. തമിഴിലും മലയാളത്തിലും മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ ഈ കോപ്പിയടിക്കൽ പ്രതിഭാസം കണ്ടുവരുന്നുണ്ട്.

1. ഹരേ രാം ഹരേ രാം (ഭൂൽ ഭുലയ്യ)

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമെയ്ക്കാണ് 2007 ൽ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ. ചിത്രത്തിലെ നായകൻ അക്ഷയ് കുമാർ അഭിനയിച്ച ഹിറ്റ് ഗാനം ഹരേ രാം എന്നത് സൗത്ത് കൊറിയൻ ഡാൻസ് മ്യൂസിക്ക് ട്രൂപ്പിന്റെ മൈ ലീകൺ എന്ന ഗാനത്തിന്റെ കോപ്പിയാണ്.

2. ദിൽ ചീസ് തുജ്‌ഹേ ദേദി – എയർലിഫ്റ്റ്

കുവൈത്ത് യുദ്ധകാലത്ത് അവിടെ അകപ്പെട്ട് പോയ പ്രവാസികളുടേയും അവരുടെ രക്ഷപ്പെടലിന്റെയും കഥ പറഞ്ഞ എയർലിഫ്റ്റ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ദിൽ ചീസ് തുജ്‌ഹേ ദേദി എന്ന ഗാനം. എന്നാൽ ഇത് ഛേബ് ഖാലിജിന്റെ ദീദി എന്ന ഗാനത്തിന്റെ കോപ്പിയാണ്.

3. കഹോനാ പ്യാർ ഹേ – കഹോന പ്യാർ ഹേ

ഒരു കാലത്തെ ഇന്ത്യൻ യുവത്വത്തിന്റെ ആന്തം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് കഹോന പ്യാർ ഹേ എന്ന ഗാനം. എന്നാൽ ഇത് വംഗേലിസിലെ വോയിസസ് എന്ന ഗാനത്തിൽ നിന്ന് അടിച്ചു മാറ്റിയതാണ്.

4. ബുലെയാ – ഏ ദിൽ ഹേ മുഷ്‌കിൽ

അടുത്തിടെ ഇറങ്ങിയ ‘ഏ ദിൽ ഹേ മുഷ്‌കിൽ’ എന്ന ചിത്രത്തിലെ ‘ബുലെയാ’ എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗാനം കേട്ട എല്ലാവരും പ്രീതമിനെ ആവോളം വാഴ്ത്തി. പിന്നീടാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ജനം തിരിച്ചറിഞ്ഞത്. പപ്പാ റോച്ച് ‘ലാസ്റ്റ് റിസോർട്ട്’ എന്ന ഗാനത്തിന്റെ മ്യൂസിക്കാണ് ‘ബുലെയാ’ എന്ന ഗാനത്തിന്റെ തുടക്കത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

5. നഷെ സെ ചഡ് ഗയി- ബേഫികർ

അനിമേഷനായ ജുൻജാവോ റൊമാന്റികയിലെ ഒഎസ്ടി ട്രാക്ക് 1 ൽ നിന്ന് അടിച്ചുമാറ്റിയാണ് ഈ പാട്ട്.

6. പെഹ്ലി നസർ മേ – റെയ്‌സ്

ബോളിവുഡിലെ സസ്‌പെൻസ് ഹിറ്റുകളിൽ ഒന്നായിരുന്നു സെയ്ഫ് അലി ഖാൻ, കത്രീന കൈഫ്, എന്നിവർ പ്രധാന വേഷങ്ങളിൽ എ്ത്തിയ റെയ്‌സ് എന്ന ചിത്രം. സിനിമ പോലെ തന്നെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കൂട്ടത്തിൽ അറ്റവും ഹിറ്റായിരുന്ന പെഹ്ലി നസർ മേ എന്ന ഗാനമാണ് കോപ്പിയടിയാണെന്ന് തെളിഞ്ഞത്. സൗത്ത് കൊറിയൻ ഗാനമായ സരാംഗ് ഹേ യോ എന്ന പാട്ടിൽ നിന്നാണ് ഈണം ലഭിച്ചിരിക്കുന്നത്.

 

bollywood film songs copied

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here