ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോർട്ട്

jacob thomas chief secretary report against Jacob thomas

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോർട്ട്. തുറമുഖ വകുപ്പ് മേധാവിയായിരിക്കെ വൻക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോർട്ട്. തുറമുഖ വകുപ്പ് ആസ്ഥാനം നിർമ്മിക്കുന്നതിൽ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

1.93 കോടി മുടക്കി നിർമ്മിച്ച കെട്ടിടം നശിക്കുന്നുവെന്നും സർക്കാരിനെ വഴിതെറ്റിച്ചുവെന്നും സിഎജി കണ്ടെത്തി. സിഗ്നലിംഗ് സംവിധാനം നിർമ്മിക്കാൻ അനുവദിച്ച തുക കോൺഫറൻസ് ഹാൾ നിർമ്മാണത്തിന് വകമാറ്റുകയായിരുന്നു വെന്നാണ് സിഎജി കണ്ടെത്തിയത്.

NO COMMENTS