പശുക്കളെ സംരക്ഷിക്കാൻ അംഗീകൃത ഗോസംരക്ഷകരെ നിയോഗിക്കുന്നു

cow slaughter no stay for slaughter ban national cow ministry to be formed in nation

രാജ്യത്ത് പശുക്കളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അംഗീകൃത സംരക്ഷകർ വരുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലും ഉത്തരാഖണ്ഡിലുമാണ് ഗോസംരക്ഷകരെ നിയോഗിക്കുന്നത്.

ഗോസംരക്ഷക വളണ്ടിയർമാർക്ക് ആധാർ കാർഡുമായി ലിങ്ക് ചെയ്ത തിരിച്ചറിയൽ കാർഡുമുണ്ടാവും. എന്നാൽ പ്രത്യേക അധികാരമൊന്നും അവർക്ക് നൽകാൻ സാധ്യതയില്ല. തങ്ങളുടെ പരിധിയിലുള്ള നിയമലംഘനങ്ങൾ പൊലിസിനെ അറിയിക്കുകയാണ് അവർ ചെയ്യേണ്ടത്. പൊലിസാണ് തുടർന്നുള്ള വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കേണ്ടത്. സംസ്ഥാനങ്ങളിലെ ഗോ സേവാ ആയോഗ് ആണ് കാർഡുകളുടെ കാര്യം നടപ്പിലാക്കുക.

ഒമ്പത് ജില്ലകളിൽ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതിൽ 80 പേരെ നിയമിക്കാനാണ് പദ്ധതി.

cow protectors assigned to protect cows

NO COMMENTS