ഒരു സ്ത്രീയും പുരുഷനും കൂടി പിടിയിലാകും; ദിലീപിന്റെ കുരുക്ക് മുറുക്കാൻ പോലീസ്

dileep actress statement against dileep

നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്താൻ കൊട്ടേഷൻ കൊടുത്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി ദിലീപിന്റെ കുരുക്ക് കൂടുതൽ മുറുക്കാൻ പോലീസ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച സൂചനകൾ ഇന്ന് ഹൈക്കോടതിയെ പോലീസ് ധരിപ്പിച്ചതായാണ് വിവരം. കേസിൽ ദിലീപിന്റെ റിമാൻഡ് കോടതി നീട്ടിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.

ദിലീപിന് വേണ്ടി ഇന്ന് ജാമ്യഅപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നില്ല. അതെ സമയം ഈ ആഴ്ച തന്നെ അനുകൂല സാഹചര്യം സൃഷ്ടിച്ച് ജാമ്യത്തിനായി നീങ്ങാനാണ് അഭിഭാഷകന്റെ തീരുമാനം. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് ഇനി അറസ്റ്റിലാവാനുള്ളത്. ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സൂചനകൾ ലഭ്യമായവരുമായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പോലീസ് കോടതിയെ ധരിപ്പിച്ചുവെന്നും സൂചനകൾ ഉണ്ട്.

expecting more arrest in actress attack case

NO COMMENTS