ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. നരിപ്പറമ്പ് പുതുപറമ്പിൽ മുഹമ്മദിന്റെ മകൻ അബ്ദുൾ ഗഫൂർ (42) മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച്ച പുലർച്ചെ 12 മണിയോടെ നടുവട്ടം പിലാക്കൽ പള്ളിക്ക് മുൻവശമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരിൽ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

 

goods lorry and car accident killed two

NO COMMENTS