ഉത്തരവാദികൾ കപ്പലോടിക്കാൻ അറിയാത്ത തന്നെ നിയമിച്ചവരെന്ന് ജേക്കബ് തോമസ്

jacob thomas

സിഎജി റിപ്പോർട്ടിനെതിരെ ജേക്കബ് തോമസ് രംഗത്ത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ടിനെതിരെയാണ് ജേക്കബ് തോമസ് രംഗത്തെത്തിയിരിക്കുന്നത്.

സിഎജി റിപ്പോർട്ടിന് മറുപടി പറയേണ്ടത് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരുമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. കപ്പലോടിക്കാൻ അറിയാത്ത തന്നെ കപ്പലോടിക്കാൻ നിയമിച്ചവരാണ് ഉത്തരവാദികൾ.

സർക്കാർ കല്ലിട്ട കെട്ടിടം പണിയുക മാത്രമാണ് താൻ ചെയ്തത്. വിജിലൻസ് മേധാവിയായതാണ് തനിക്ക് ഇത്രയ്ക്ക് ശത്രുക്കളുണ്ടാകാൻ കാരണം. തനിക്കെതിരായ ഓരോ റിപ്പോർട്ടിനും ഓരോ ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് തോമസ്.

NO COMMENTS