ഒരു കൊല്ലത്തിന് ശേഷം നാട്ടില്‍ വന്ന മകന്‍ കണ്ടത് കസേരയിലിരിക്കുന്ന അമ്മയുടെ അസ്ഥികൂടം

skeleton

അമേരിക്കയില്‍ നിന്ന് ഒരു കൊല്ലത്തിന് ശേഷം നാട്ടിലെത്തിയ മകന്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം!! മുബൈ അന്ധേരിയിലാണ് സംഭവം. ആഢംബരഫ്ലാറ്റില്‍ കഴിഞ്ഞിരുന്ന അറുപത് വയസുകാരിയായ ആശാ സഹാനിയ്ക്കാണ് ഈ ദാരുണാന്ത്യം. ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ആശ. ബെല്‍സ്കോട്ട് ടവറിലാണ് സംഭവം. ഇവിടെ പത്താം നിലയിലാണ് ആശ മരിച്ച് അഴുകി കിടന്നിട്ടും പുറംലോകം അറിയാഞ്ഞത്. പത്താം നിലയിലെ രണ്ട് ഫ്ലാറ്റും ഇവരുടേതാണ്. ഇക്കാരണത്തില്‍ മൃതദേഹം അഴുകി മണം പരന്നിട്ടും ആരും അറിഞ്ഞില്ല.

ആശയുടെ മകന്‍ റിതുരാജ് സഹാനി കഴിഞ്ഞ ഇരുപത് കൊല്ലമായി അമേരിക്കയിലാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇയാള്‍ അമ്മയെ കാണാന്‍ നാട്ടില്‍ വരാറ്. കഴിഞ്ഞ ദിവസം റിതുരാജ് എത്തി കതകില്‍ തട്ടിയിട്ടും ആരേയും കാണാത്തതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. 2016 ഏപ്രിലിലാണ് താന്‍ അമ്മയെ അവസാനം വിളിച്ചതെന്നാണ് റിതുരാജ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.

Man returns from US after a year, finds mother’s skeleton

NO COMMENTS