സന ഫാത്തിമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം

പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്ന് കഴിഞ്ഞ വ്യാഴാഴ്ച കാണാതായ നാലുവയസ്സുകാരി സന ഫാത്തിമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണാണ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്.

അടുത്തദിവസംതന്നെ വിശദമായ അന്വേഷണം ആരംഭിക്കും. കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിച്ചതായി പി.കരുണാകരന്‍ എം.പി.യും അറിയിച്ചു.

 

Special investigating team to find sana fathima

NO COMMENTS