തച്ചങ്കരി കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചു; തുടരാമെന്ന് ഹൈക്കോടതി

ടോമിൻ ജെ തച്ചങ്കരി ട്രാൻസ്‌പോർട് കമ്മീഷ്ണറായിരിക്കെ മോട്ടോർ വാഹന വകുപ്പിൽ നടന്ന അനധികൃത സ്ഥാനക്കയറ്റത്തിൽ കേസ് തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഉദ്യോഗന്ഥന്റ ആവശ്യം കോടതി നിരസിച്ചു. കേസ് രജിസ്റ്റർ ചെയ്തതായും തച്ചങ്കരി പ്രതിയല്ലെന്നും വിജിലൻസ് അറിയിച്ചു. അന്വേഷണം റദ്ദാക്കാനാവില്ലെന്നും സ്ഥാനക്കയറ്റത്തിനായി ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതി കണ്ടെത്തിയിരുന്നു. സ്ഥാനക്കയറ്റത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അങ്കമാലി സ്വദേശിയായ മാധ്യമ പ്രവർത്തകനാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.

NO COMMENTS