അഭയ കേസ്; വിചാരണ തുടരാനാകില്ലെന്ന് സി.ബി.ഐ കോടതി

Abhaya

അഭയ കേസിൽ വിചാരണ തുടരാനാകില്ലെന്ന് സി.ബി.ഐ കോടതി. ജഡ്ജി കേസിലെ സാക്ഷികൂടിയായകിനാലാണ് തിരുവനന്തപുരത്തെ കോടതിയിൽ പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റിയേക്കും. കേസ് ഈ മാസം 11 ലേക്ക് മാറ്റി. ജസ്റ്റിസ് ജോണി സെബാസ്റ്റ്യനാണ് ഇക്കാര്യമറിയിച്ചത്.

കേസിൽ പ്രതികളുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയർഡ് എസ്.പി കെ ടി മൈക്കിൾ ഉൾപ്പെടെ എട്ട് പേരെ പ്രതി ചേർക്കണമെന്ന ഹരജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്.

NO COMMENTS