ഓണവിപണിയിൽ ഏത്തക്കായ്ക്ക് പൊള്ളുന്ന വില

banana price hike

ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏത്തക്കായയ്ക്കും പഴത്തിനും പൊള്ളുന്ന വില. പച്ചക്കറിക്കും തീവിലയാണ്. ഏതാനും ദിവസം മുമ്പ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായയ്ക്ക് വില കുതിച്ചുകയറി 65-70 രൂപയിൽ എത്തി നിൽക്കുകയാണ്. ഓണം അടുക്കുന്നതോടെ പൊതു വിപണിയിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാർക്കറ്റായ മേട്ടുപ്പാളയത്തു നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു.

പച്ചക്കായയ്ക്ക് വില വർദ്ധിച്ചതുകൊണ്ടുതന്നെ ഏത്തപ്പഴത്തിന്റെ വിലയും കൂടുകയാണ്. കിലോയ്ക്ക് 70 രൂപ വരെയാണ് ഏത്തപ്പഴത്തിന്റെ വില. ഓരോ ദിവസവും വില കൂടുന്ന പ്രവണതയാണ് വിപണിയിലുള്ളത്.

 

banana price hike

NO COMMENTS