ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും

Dileep

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ ഇന്ന് പുതിയ ജാമ്യാപേക്ഷ   നൽകിയേക്കും. റിമാൻ‍ഡ് കാലാവിധി  കോടതി വീണ്ടും പുതുക്കിയതിന് പിറകെയാണ് ദിലീപ്  പുതിയ ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ കോടതിയെ സമീപിക്കുന്നുത്. ഈ മാസം 22വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്.  ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമൻപിള്ളയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലിൽ  ദിലീപിനെ കണ്ടു. ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ രാംകുമാറിനെ മാറ്റി   അഡ്വ. രാമൻപിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു.

dileep

NO COMMENTS