പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

vikas

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ വികാസ് ബലാറെ അറസ്റ്റില്‍.   തട്ടിക്കൊണ്ട് പോകല്‍ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിയാന കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ് പരാതി നല്‍കിയത്.

ഛണ്ഡീഗഡിലെ സെക്ടര്‍ 8 നിന്നും പഞ്ച്കുള ടൗണിലേക്ക് കാറില്‍ പോയ പെണ്‍കുട്ടിയെ എസ്യൂവില്‍ എത്തിയ പ്രതികള്‍ സെക്ടര്‍ 7 ഏരിയ മുതല്‍ പിന്‍തുടരുകയായിരുന്നു. പലവട്ടം വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് വാഹനത്തിന്റെ മുന്നിലേക്ക് കയറി തടസ്സം സൃഷ്ടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വാഹനം നിറുത്തിയപ്പോള്‍ വികാസും സുഹത്തും കാറില്‍ നിന്ന് ഇറങ്ങി പെണ്‍കുട്ടിയുടെ വാഹനത്തിനടുത്തേക്ക് വന്നു. ഈ സമയം കൊണ്ട് പെണ്‍കുട്ടി കാറ് പിന്നിലേക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.

Subhash Barala, vikas Barala

NO COMMENTS