രാത്രി മുഴുവൻ ഫോൺ ചാർജിൽ ഇടുന്നത് ബാറ്ററിക്ക് ദോഷമോ ?

is charging phone overnight bad

രാത്രി ഫോൺ ചാർജിലിട്ടിട്ട് നാം കിടന്നുറങ്ങാറുണ്ട്. രാത്രി മുഴുവൻ ഫോൺ ചാർജിലിട്ടാൽ ബാറ്ററിക്ക് ദോഷമണെന്നാണ് പറയാറുള്ളത്. എന്നാൽ ഇതുവെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്.

രാത്രി മുഴുവൻ ഫോൺ പ്ലഗ് ചെയ്തിടുന്നത് ബാറ്ററിക്ക് ഒരു കേടുമുണ്ടാക്കില്ല. ഗാഡ്ജറ്റുകൾ റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകുന്ന കാലിഫോർണിയൻ സ്ഥാപനമായ ഐഫിക്‌സിറ്റ് മേധാവി കൈൽ വിയൻസാണ് ഇത് പറഞ്ഞത്.

ബാറ്ററിയുടെ ആയുസ് നിർണയിക്കുന്നത്, സൈക്കിൾ കൊണ്ടിനെയും, ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും. ബാറ്ററി നശിക്കുന്നതിന് മുമ്പ് എത്രതവണ ഒരു സ്മാർട്ട്‌ഫോൺ ഫുൾ ചാർജായി എന്നതിനെയാണ് സൈക്കിൾ കൊണ്ട് എന്ന് പറയുന്നത്. അതായത് നമ്മൾ ബാറ്ററി പകുതി തീർന്നപ്പോഴാണ് ചാർജ് ചെയ്യുന്നതെങ്കിൽ പകുതിയാണ് ചാർജ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ അത് ഹാഫ് സൈക്കിളാണ്.

ഒരു സ്മാർട്ട്‌ഫോൺ ബാറ്ററിക്ക് 400 ചാർജ് സൈക്കിളാണ് ഉണ്ടാവുകയെന്ന് വിയൻസ് പറഞ്ഞു. ്തായത് ഏകദേശം ഒന്നര വർഷം ഡിവൈസിൽ ഉപയോഗിക്കാം. എന്നാൽ അതിൽകൂടുതൽ ഉപയോഗിക്കാൻ കഴിയാവുന്ന ബാറ്ററികളുമുണ്ട്.

ഫോണുകളിലെ ചാർജിങ്ങ് കപ്പാസിറ്റി 100% ആയി കഴിഞ്ഞാൽ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാർജിങ്ങ് തടയും. അതുകൊണ്ട് തന്നെ ഫോൺ രാത്രി മുഴുവൻ ചാർജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.

 

is charging phone overnight bad

NO COMMENTS