ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ വനംവകുപ്പ് പിടിച്ചെടുത്തു

jacob thomas

ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരില്‍ ഉണ്ടായിരുന്ന 151ഏക്കര്‍ വനം വകുപ്പ് പിടിച്ചെടുത്തു.  കര്‍ണാടകയിലെ കുടകിലുളള ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തത്.മഡിക്കെരി ഡിഎഫ്ഒയുടെ നേതൃത്വത്തിലാണ് നടപടി.  സംരക്ഷിത വനമേഖലയിലാണ് ഭൂമിയെന്ന് കണ്ടെത്തിയാണ് ഭൂമി പിടിച്ചെടുത്തത് . ഭൂമി വനഭൂമിയല്ലെന്ന വാദവുമായി ഡെയ്‌സി ജേക്കബ് നല്‍കിയ അപ്പീല്‍ കോടതി തളളിയിരുന്നു.114 വര്‍ഷം മുമ്പ് സംരക്ഷിത വനമായി പ്രഖ്യാപിച്ച ഭൂമിയാണ് ജേക്കബ് തോമസിന്റെ ഭാര്യ കൈവശം വച്ചതെന്നാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്.

നിയമവിരുദ്ധമായി സ്വന്തമാക്കിയ ഭൂമി ഒഴിയണമെന്ന് കാണിച്ച് ഒരു മാസം മുമ്പ് കര്‍ണാടക വനംവകുപ്പ് ഡെയ്സിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 1990ലാണ് ഈ സ്ഥലെ പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഡെയ്സി വാങ്ങിയത്. ഇപ്പോള്‍  കോടിയോളമാണ് ഇതിന്റെ മതിപ്പുവില.

jacob thomas

NO COMMENTS