3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ

kanjav

എറണാകുളം മൂവാറ്റുപുഴയിൽ 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ. ആസാം സ്വദേശി നസറുദ്ദീൻ(39) ആണ് പിടിയിലായത്. ഇന്ന് രാവിലെ 9.30 ഓടെ ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

സംസ്ഥാനത്തെ കേന്ദ്രീകരിച്ച് നടത്തുന്ന വൻ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് നസറുദ്ദീനെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളടക്കം നിരവധി പേർ ഇയാളുടെ കയ്യിൽനിന്ന് കഞ്ചാവ് വാങ്ങുന്നുണ്ടെന്നാണ് നസറുദ്ദീനെ ചോദ്യെ ചെയ്തതിൽനിന്ന് പോലീസിന് ലഭിച്ച വിവരം

NO COMMENTS