മഅദനിയുടെ മകന്റെ വിവാഹത്തിന് ഇപി ജയരാജനും, പി ജയരാജനും എത്തി

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മകന്റെ വിവാഹത്തിപങ്കെടുക്കാന്‍ സിപിഎം നേതാക്കളായ ഇപി ജയരാജനും, പി ജയരാജനും എത്തി. തലശ്ശേരി ടൗണ്‍ ഹാളിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ മഅദനി തലശ്ശേരിയില്‍ എത്തിയിരുന്നു, വന്‍ പോലീസ് സന്നാഹമാണ് ടൗണ്‍ഹാളിലും തലശ്ശേരിയിലുമായി ഏര്‍പ്പെടുത്തിയിരുന്നത്. മഫ്തിയിലും പോലീസ് ഡ്യൂട്ടിയിലുണ്ട്. വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാര്‍ഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക.

NO COMMENTS