മറാത്ത പ്രക്ഷോഭത്തിൽ സ്തംഭിച്ച് മുംബൈ

maratha-story

സംവരണം ആവശ്യപ്പെട്ട് മറാത്ത സമൂഹം നടത്തുന്ന റാലിയിൽ സ്തംഭിച്ച് മുംബൈ നഗരം. മുംബെയിലെ റോഡ്, റെയിൽ ഗതാഗതം റാലിയിൽ തടസ്സപ്പെട്ടു. 2 ലക്ഷം പേരാണ് സംവരണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

പതിനായിരത്തോളം പോലീസുകാരെയാണ് ഇവരെ നിയന്ത്രിയ്ക്കാൻ വിന്യസിച്ചിരിക്കുന്നത്. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം മുതൽ നടത്തുന്ന 57 ആമത്തെ റാലിയാണ് ഇത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡബ്ബാവാലകൾ ഇന്ന് പണിമുടക്കി. സ്‌കൂളുകളും അടച്ചിട്ടു.

NO COMMENTS