മെഡിക്കൽ കോളേജ് കോഴ; വി വി രാജേഷിനെതിരെ നടപടി

0
89
v v rajesh

മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിൽ വി വി രാജേഷിനെതിര നടപടി. സംഘടനാ ചുമതലകളിൽനിന്ന് രാജേഷിനെ മാറ്റി. വ്യാജ രശീത് അച്ചടിച്ചതിൽ യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെയും നടപടി.

മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന് വാഗ്ദാനം നൽകി എസ് ആർ കോളേജ് അധികൃതരിൽനിന്ന് ബിജെപി നേതാക്കൾ പണം കൈപറ്റിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടി. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു. 5.60 കോടി രൂപയാണ് കോളേജ് അധികൃതരിൽനിന്ന് നേതാക്കൾ വാങ്ങിയതെന്നാണ് പരാതി.

NO COMMENTS