കോട്ടയത്ത് അമ്മയും മകളും ചേർന്ന് അയൽവാസിയെ വെട്ടി നിലത്തിട്ടു

mother daughter duo stabbed neighbour kottayam

കോട്ടയത്ത് കൊല്ലാട്ടിൽ അമ്മയും മകളും ചേർന്ന് അയൽവാസിയെ വെട്ടി നിലത്തിട്ടു. അൻപതിയെട്ടുകാരനായ തങ്കച്ചനെയാണ് ഇരുവരും ചേർന്ന് അക്രമിച്ചത്. തങ്കച്ചന്റെ അയൽവാസിയായ സ്ത്രീയും മകളുമാണ് തങ്കച്ചനെ അക്രമിച്ചത്.

ഭാര്യയെ അസഭ്യം പറഞ്ഞതിന് തങ്കച്ചൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തങ്കച്ചനെതിരെ ഇരുവരും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. തിങ്കളാഴ്ച്ച രാത്രി തങ്കച്ചൻ ഇവരുടെ വീടിന്റെ മുറ്റത്ത് വന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. തുടർന്ന് അയൽക്കാരിയായ രാജി കത്തികൊണ്ട് കുത്തികയും, രാജിയുടെ മകൽ അഞ്ജലി വാക്കത്തി കൊണ്ട് വെട്ടി പിരിക്കേൽപ്പിക്കുകയും ചെയ്തു. തങ്കച്ചന്റെ തലയ്ക്കാണ് വെട്ട് കണ്ടത്.

വെട്ടേറ്റ് വീണ തങ്കച്ചനെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കച്ചനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

mother daughter duo stabbed neighbour kottayam

NO COMMENTS