യാരോ ഉചികിലൈ മേലെ; തരമണിയിലെ ആദ്യ ഗാനം പുറത്ത്

Subscribe to watch more

ആൻഡ്രിയയും അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘തരമണി’യിലെ ആദ്യ ഗാനം പുറത്ത്. യാരോ ഉചികിലൈ മേലെ എന്ന ഗാനം ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിൽ പരം ആളുകളാണ്.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായൻ റാം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തരമണി. സ്ത്രീകൾ മദ്യപിക്കുന്നത് കാണിച്ചു എന്ന് പറഞ്ഞ് ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയത് വിവാദമായിരുന്നു.

ചിത്രത്തിന്റെ ടീസറിൽ കത്തി വെച്ച സെൻഡസർ ബോർഡിന്റെ രണ്ടാമത്തെ നടപടിയും വിവാദത്തിലായിരുന്നു. ചിത്രത്തിലെ ചില ഭാഗങ്ങൾ മ്യൂട്ടു ചെയ്യണമെന്ന് നിർദേശിച്ച സെൻസർ ബോർഡിന് ചിത്രത്തിന്റെ ടീസറിലൂടെ ആ ശബ്ദം മാത്രം കേൾപ്പിച്ച് മറുപടി നൽകിയിരുന്നു സംവിധായകൻ റാം.

സെൻസർ ബോർഡ് മ്യൂട്ടാക്കണമെന്ന് നിർദേശിച്ച ശബ്ദങ്ങൾ കേൾപ്പിച്ചും അല്ലാത്തവ മ്യൂട്ടു ചെയ്തുമാണ് ടീസർ പുറത്തിറക്കിയത്. രാത്രി തനിച്ചു പോകുന്ന ആൻഡ്രിയയെ അപമാനിക്കുന്ന തരത്തിൽ ചീത്തവിളിക്കുന്ന യുവാക്കളോട് കടുത്ത ഭാഷയിൽ തന്നെ ആൻഡ്രിയയുടെ കഥാപാത്രം പ്രതികരിക്കുന്നതാണ് ടീസറിൽ കാണുന്നത്. മിക്ക ഡയലോഗുകളും മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ആൻഡ്രിയ പുരുഷന്മാർക്കുനേരെ ചൊരിയുന്ന വാക്കുകൾ കൃത്യമായി കേൾപ്പിക്കുന്നുണ്ട്. ആ വാക്കുകളാണ് സെൻസർ ബോർഡ് മ്യൂട്ടുചെയ്യാൻ നിർദേശിച്ചിരുന്നത്.

സിനിമയിൽ സ്ത്രീ മദ്യപിക്കുന്നതു കാണിക്കുന്നു എന്ന പേരിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിന്റെ നടപടിയെ പ്രത്യക്ഷമായി കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. മദ്യപിക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം എ സർട്ടിഫിക്കറ്റു നൽകിയ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

taramani yaro Ucchikilai Meley song

NO COMMENTS