അരുൺ നന്ദകുമാർ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ

arun nanthakumar

ഏലൂരിൽനിന്ന് കാണാതായ യുവാവിനെ കളമശ്ശേരിയിലെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലുമ്മേൽ മഞ്ഞുമ്മല് ചിറ്റേത്ത് പറമ്പിൽ അരുൺ നന്ദകുമാർ (21)നെയാണ്‌ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2.15 മണിയോടെ കളമശ്ശേരി വട്ടേക്കുന്നംഭാഗത്താണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി എട്ടോടെ വീട്ടിൽനിന്ന് ഇറങ്ങിയ അരുണിനെ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കണ്ടെത്തുന്നത് മരിച്ച നിലയിലാണ്. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബികോം വിദ്യാർത്ഥിയായിരുന്നു അരുൺ. കളമശ്ശേരി പോലീസ് നടപടികൾ സ്വീകരിച്ചു.

NO COMMENTS