വാഹനം ലഭിച്ചില്ല; വഴിയരികിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു

0
28
woman delivered baby on road baby died

വാഹനം ലഭിക്കാത്തതിനെത്തുടർന്ന് വഴിമധ്യേ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷയിലെ റയഗഡ ജില്ലയിലെ ഫകേരി ഗ്രാമത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസോ മറ്റു യാത്രാ സൗകര്യങ്ങളോ ഇവർക്ക് ലഭിച്ചിരുന്നില്ല.

പ്രധാന റോഡിൽ നിന്ന് ഏറെ അകലെയുള്ള ഇവരുടെ ഗ്രാമത്തിലേക്ക് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ യുവതിയെ ഗ്രാമീണർ ചേർന്ന് സ്‌ട്രെച്ചസിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വളരെ ആഴമുള്ള ഒരു പുഴയും കടന്നു വേണം റോഡിലെത്താൻ. കിലോമീറ്ററുകളോളം യുവതിയെ സ്ട്രക്ചറിൽ എടുത്തു കൊണ്ടുപോകുകയായിരുന്നു. എന്നാൽ അവിടെയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു. ചാപിള്ളയായാണ് കുഞ്ഞ് പിറന്നത്.

woman delivered baby on road baby died

NO COMMENTS