പട്ടേലിനെതിരെ വോട്ട് ചെയ്ത എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത എട്ട് എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. സ്വന്തം കക്ഷിയായ പട്ടേലിനെതിരെ വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് നടപടി.

മുതിർന്ന കോൺഗ്രസ് നേതാവായ ശങ്കർസിങ് വഖേല മകൻ മഹേന്ദ്രസിങ് വഖേല എന്നിവർ പുറത്താക്കിയ എംഎൽഎമാരിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിനു ശേഷം താൻ പട്ടേലിനു വോട്ട് ചെയ്തിട്ടില്ലെന്ന് വഖേല പരസ്യമായി പറഞ്ഞിരുന്നു. പട്ടേൽ 40 സീറ്റുകൾ പോലും നേടില്ല. കോൺഗ്രസിൽ ഉള്ളവർ പോലും പട്ടേലിന് വോട്ട് ചെയ്യാൻ മടിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS