ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകി

Dileep

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അന്വേഷണം പൂർത്തിയായെന്നും ആദ്യ ജാമ്യാപേക്ഷക്ക് ശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടെന്നും ദിലീപ് ഹർജിയിൽ ബോധിപ്പിച്ചു. നേരത്തേ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. റിമാന്റിൽ ആയി ഒരു മാസം പിന്നിടുമ്പോഴാണ് ദിലീപ് രണ്ടാമതും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

NO COMMENTS