ഫഹദിന്റെ നായികയായി മമ്ത

fahad - mamtha

ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നായികയായി മമ്ത. ക്യാമറാമാൻ വേണു ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദും മമ്തയും ആദ്യമായി ഒന്നിക്കുന്നത്. കാർബൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച ദയ, മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്നിവയ്ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ.
കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സിബി തോട്ടുപുറം ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ബോളിവുഡ് താരങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോളിവുഡ് സംവിധായകനും എഴുത്തുകാരനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജാണ്.

ദയ എന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചതും വിശാൽ ഭരദ്വാജായിരുന്നു. യു മോഹനാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഉടൻതന്നെ ചിത്രീകരണമാരംഭിക്കുന്ന കാർബൺ അടുത്ത വർഷം തിയേറ്ററുകളിലെത്തും.

NO COMMENTS