ദോക്ലാമിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യ

china.india

ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തി പ്രദേശമായ ദോക്ലാമിന് സമീപത്തെ ഗ്രാമങ്ങളിൽനിന്ന് പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യ. ദോക്ലാമിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയുള്ള നതാങ് ഗ്രാമത്തിൽനിന്നാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നൂറിലേറെ പേർ താമസിക്കുന്ന ഗ്രാമമാണിത്. ഈ പ്രദേശത്ത് ക്യാമ്പ് ചെയ്യാനാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കം.

ഇന്ത്യ ചൈന സംഘർഷം രൂക്ഷമായാൽ പ്രദേശവാസികളുടെ മരണം ഒഴിവാക്കാനാണ് ഇവരോട് ഓഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. എന്നാൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS