മട്ടന്നൂർ തെരഞ്ഞെടുപ്പ്; എൽഡിഎഫ് മുന്നിൽ

0
50
LDF ldf march rajbhavan against slaughter ban

ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിൽ. ഏഴ് സീറ്റുകളിൽ എൽഡിഎഫും രണ്ട് വാർഡുകളിൽ യുഡിഎഫും മുന്നിലാണ്. 35 വാർഡുകളിലേക്കായി 112 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശങ്ങളിൽ മദ്യഷാപ്പുകൾ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ എൽഡിഎഫാണ് മട്ടന്നൂർ നഗരസഭ ഭരിക്കുന്നത്. സപ്തംബർ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി.

NO COMMENTS