Advertisement

ഫ്ളാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

August 10, 2017
Google News 0 minutes Read
skeleton

 അമേരിക്കയില്‍ നിന്നു മകന്‍ എത്തിയപ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിക്കുന്നതിന് മുമ്പായി മരണപ്പെട്ട സ്ത്രീ എഴുതിയ കത്ത് ലഭിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കാണിച്ച കത്താണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. സ്ഥികൂടത്തിനു സമീപത്തു നിന്ന് 50000 രൂപയും കണ്ടെടുത്തിട്ടുണ്ട്. മരിട്ട ആഷാ സഹാനി തന്റെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. 2013ല്‍ രണ്ടാം ഭര്‍ത്താവും മരിച്ചു.  ആദ്യ ഭര്‍ത്താവിലെ കുട്ടിയാണ് അമേരിക്കയില്‍ നിന്നെത്തിയ റിതു രാജ്.

രണ്ടാം ഭര്‍ത്താവിന്റെ മരണ ശേഷം ഇവര്‍ ഫ്ലാറ്റിന്റെ പുറത്ത് അധികം ഇറങ്ങാറില്ലായിരുന്നു. മകന്റെ കൂടെ അമേരിക്കയിലേക്ക് പോയെങ്കിലും വേഗം തന്നെ മടങ്ങി വന്നു. ഫ്ളാറ്റില്‍ നിന്നും ആളുകള്‍ പലതും മോഷ്ടിക്കുമെന്നും ഇവര്‍ സദാ സമയം സംശയിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെ പണിക്കാരടക്കം ഇവരുമായി സഹകരിക്കുന്നത് വിരളമായിരുന്നു.

ഇവരെ ഒട്ടും പുറത്ത് കാണാഞ്ഞിട്ടും ആളുകള്‍ വന്ന് അന്വേഷിച്ചതുമില്ല. 2016ഏപ്രില്‍ മാസത്തിലാണ് അമ്മയോട് അവസാനമായി സംസാരിച്ചതെന്നാണ് റിതുരാജ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം റിതു രാജ് നാട്ടില്‍ വന്നെങ്കിലും അമ്മയെ കാണാതെ മടങ്ങി. ഇതിനിടെ അമ്മയെ ഫോണില്‍ വിളിച്ച് കിട്ടാഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ റിതു രാജ് അറിയിച്ചിരുന്നു. താന്‍ വൃദ്ധ സദനത്തിലേക്ക് മാറുകയാണെന്നാണ് അന്ന് ഇവര്‍ പോലീസിനെ അറിയിച്ചത്. ഒക്ടോബര്‍ 25നായിരുന്നു ഇത്. അതിന് ശേഷമാണ് റിതു രാജ് നാട്ടിലെത്തിയത്. വിവാഹ മോചന ആവശ്യങ്ങള്‍ക്കായി വന്നത് കൊണ്ടാണ് അമ്മയെ കാണാതെ മടങ്ങിയതെന്നാണ് റിതുരാജ് അറിയിച്ചത്. മാസങ്ങളായി റിതു രാജ് അമ്മയ്ക്ക് കഴിഞ്ഞ കുറേ മാസങ്ങളായി പണം അയയ്ക്കുന്നുണ്ടായിരുന്നുമില്ല. മൂന്നുമാസമായി ഈ ഫ്ളാറ്റിലെ വൈദ്യുത ബില്‍ അടച്ചിട്ട്.  മൃതദേഹം കണ്ടെത്തുമ്പോള്‍ ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ച നിലയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here