വിശാല്‍ കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) വൈദ്യുതാഘാതമേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് അപടകടമുണ്ടായത്.

സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പഴയ സ്റ്റേഡിയം കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുത പ്രവാഹമുണ്ടായിതിനെ തുടര്‍ന്നാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്ലിങ് അസോസിയേഷന്‍ ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കംചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

National wrester Vishal kumar passed away

NO COMMENTS