Advertisement

വിവാഹ ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈം​ഗിക ബന്ധം കുറ്റമല്ല

August 10, 2017
Google News 0 minutes Read
sex

വൈവാഹിക ജീവിതത്തിൽ  സ്ത്രീയുടെ സമ്മതമില്ലാതെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അതേസമയം 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടൊപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈം​ഗിക ബന്ധം പുല‍ർത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സം​ഗമായി തന്നെ പരി​ഗണിക്കുകയും ചെയ്യും. ഭാര്യയ്ക്ക് 15 വയസ് മുകളിൽ പ്രായമുണ്ടെങ്കിൽ 18 വയസിന് താഴയുാണെങ്കിലും അത് ബലാത്സം​ഗമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ  ബലാത്സം​ഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പിൽ 15 വയസിനുമുകളിൽ‍   പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭർത്താവ്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here