സംവിധായകന്‍ വൈശാഖന്റെ മൊഴിയെടുക്കും

vysakh

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ വൈശാഖന്റെ മൊഴിയെടുക്കും. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ കത്തില്‍ വൈശാഖനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. വൈശാഖന്‍ സംവിധാനം ചെയ്ത സൗണ്ട് തോമ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ പള്‍സര്‍ സുനി ദിലീപിനെ കാണാന്‍ സെറ്റിലെത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വൈശാഖനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

NO COMMENTS