ദിലീപിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

dileep.jail

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.  പൾസർ സുനിയുടെ കത്ത് ലഭിച്ച് താൻ രണ്ടാം ദിവസം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇരുപത് ദിവസത്തിന് ശേഷമാണ് പരാതി നൽകിയതെന്നാണ് പോലീസ് വാദം. ഇതാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.

കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനാ വാദം ഉയര്‍ത്തിയ മഞ്ജുവാര്യരുമായി എ.ഡി.ജി.പിയ്ക്ക് അടുപ്പമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നുണ്ട്. സുനില്‍ കുമാറിനെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നും ദിലീപ് വാദിക്കുന്നു.

NO COMMENTS