മദ്യവിൽന ശാല തുറക്കണമെന്നാവശ്യപ്പെട്ട് ഉളിക്കലിൽ ഇന്ന് ഹർത്താൽ

harthal

ബിവറേജ് കോർപ്പറേഷന്റെ ഔ‌ട്ട് ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിലെ ഉളിക്കലിൽ ഇന്ന് ഹർത്താൽ. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ. ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം അറ് വരെ നടത്തുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, വിദ്യാലയങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

കർമ്മ സമിതി 2003ൽ നടത്തിയ സമരത്തെ തുടർന്നാണ് ഇവിടെ മദ്യ വിൽപന ശാല തുടങ്ങിയത്. പിന്നീട് മദ്യ ഉപഭോഗം കൂടിയതിനാൽ കുടുംബ ശ്രീയും പഞ്ചായത്തും സമ്മർദ്ദം ചെലുത്തിയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ മദ്യ ശാല അടച്ചു പൂട്ടിക്കുകയായിരുന്നു. എന്നാൽ  മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് ഇപ്പോൾ കര്‍മസമിതി ഹര്‍ത്താലിന്  ആഹ്വാനം ചെയ്തത്.

NO COMMENTS