റെയിൽവേ ട്രാക്കിന് സമീപം ഐഎഎസ് ഓഫീസർ മരിച്ച നിലയിൽ

IAS officer commit suicide

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം ഐഎഎസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ മുകേഷ് പാണ്ഡെയെയാണ് മരിച്ച നിലയിൽ കണ്ടെട്ടിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. സ്വന്തം ഇഷ്ടപ്രകാരം ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ജീവിതത്തിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം. കൂടുതൽ വിവരങ്ങൾ അദ്ദേഹം താമസിച്ചിരുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ 742ാം മുറിയിലുള്ള ബാഗിലുണ്ടെന്നും കുറിപ്പിൽ എഴുതിയിരിക്കുന്നു. 2012 ബാച്ചിലുള്ള ഐ.എ.എസ് ഓഫീസറായ മുകേഷ് പാണ്ഡെ സിവിൽ സർവ്വീസ് പരീക്ഷയിൽ 14ാം റാങ്കുകാരനായിരുന്നു.

NO COMMENTS