മൂവാറ്റുപുഴയിൽ ലൈൻമാന് ദാരുണാന്ത്യം

0
1248
line man died

മൂവാറ്റുപുഴയിൽ ലൈൻമാന് ദാരുണാന്ത്യം. എൽദോസ് (40) എന്ന ലൈൻമാനാണ് ഷോക്കേറ്റ് അതിദാരുണമായി മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ പണിയെടുക്കുന്നതി നിടയിലാണ് എൽദോസിന് ഷോക്കേറ്റത്. സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ആളുകൾ പോസ്റ്റിൽ കയറി എൽദോസിനെ താഴെയിറക്കുകയായിരുന്നു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളു മില്ലാതെയാണ് ലൈൻമാൻമാർ വൈദ്യുത പോസ്റ്റിൽ ജോലി ചെയ്യുന്നത്. ഇതിന്റെ തെളിവാണ് ആളുകൾക്ക് മുന്നിൽ എൽദോസ് ഷോക്കേറ്റ് പിടഞ്ഞ് മരിച്ചത്.

NO COMMENTS