സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ ഉടൻ

three of a family hospitalized due to food poisoning

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ഈ ബിൽ സബ്ജക്ററ് കമ്മറ്റിയ്ക്ക് വിട്ടുവെന്നും മന്ത്രി വ്യക്തമാക്കി

16-ന് ചേരുന്ന സബ്ജക്ട് കമ്മിറ്റി ബില്‍ പരിശോധിക്കും. ഈ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പൊതുജനാഭിപ്രായം ആരാഞ്ഞശേഷം നിയമസഭ ചര്‍ച്ചചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, നിയമം ഉടന്‍ നിലവില്‍വരേണ്ട സാഹചര്യം കണക്കിലെടുത്ത് ബില്‍ സബ്ജക്റ്റ് കമ്മറ്റിയ്ക്ക് വിടുകയായിരുന്നു.

NO COMMENTS