ഒപിഎസ്-ഇപിഎസ് പക്ഷം ഒരുമിച്ച് എൻഡിഎയിലേക്ക് ?

OPS-EPS

തമിഴ്‌നാട്ടിൽ ചേരിതിരിഞ്ഞ് നിൽക്കുന്ന ഒപിഎസ്-ഇപിഎസ് പക്ഷത്തെ ഒരുമിപ്പിച്ച് എൻഡിഎയിൽ എത്തിക്കാൻ നീക്കം. പാർട്ടിയിലെ വിഭാഗീയത നീക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പളനി സ്വാമി മുഖ്യമന്ത്രിയായി തുടരാനും പനീർ ശെൽവത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും നൽകുമെന്നുമാണ് സൂചന. തുടർന്ന് പാർട്ടി എൻഡിഎയിൽ ലയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

NO COMMENTS