ബാബറി മസ്ജിദ്; അന്തിമ വാദം ഡിസംബർ 5ന് ആരംഭിക്കും

babari masjid

ബാബറി മസ്ജിദ് കേസിൽ അന്തിമവാദം ഡിസംബർ അഞ്ചിന് തുടങ്ങുമെന്ന് സുപ്രീം കോടതി. അന്തിമവാദം ആരംഭിച്ചാൽ കേസ് പിന്നീട് മാറ്റിവയ്ക്കില്ലെന്നും സുപ്രീം കോടതി. കേസിലെ ഇരു കക്ഷികളും സമയക്രമം കൃത്യമായി പാലിക്കണമെന്നും കോടതി.

കേസുമായി ബന്ധപ്പെട്ട രേഖകൾ വിവർത്തനം ചെയ്യാൻ കൂടുതൽ സമയം വേണമെന്നും നാല് മാസം കൂടി നീട്ടി നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്. ഡബാബറി മസ്ജിദ് ദിനമായ ഡിസംബർ ആറിന് തൊട്ട് ഒരു ദിവസം മുമ്പാണ് അന്തിമ വാദം ആരംഭിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേൾക്കുക.

sc begin final hearing on babari masjid, case

NO COMMENTS