‘ഈ കാറ്റുവന്ന് കാതിൽ പറഞ്ഞു…’ ആദം ജോൺ പാടുന്നു

പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ആദ്യഗാനമെത്തി. കാർത്തിക് ആലപിച്ച ഈ കാറ്റുവന്ന് കാതിൽ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന ഹരി നാരായണനാണ്. ദീപക് ദേവാണ് സംഗീതം.

ജിനു വി.എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. മാസ്റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആദം. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായിരുന്നു ചിത്രീകരണം. നരേൻ, ഭാവന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to watch more

NO COMMENTS