വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി

vinayakan

തൃശ്ശൂർ പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി. ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിലാണ് കുടുംബം രഹസ്യ മൊഴി നൽകിയത്. ക്രൈംബ്രാഞ്ച് നിർദേശ പ്രകാരമാണ് മൊഴി നൽകിയത്. തൃശൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണൻകുട്ടി രഹസ്യ മൊഴി നൽകിയത്.

വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്‌ട്രേറ്റിനു മൊഴി നൽകി. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പോലീസ് സ്റ്റേഷനിലെത്തിയ അയൽവാസിയുടെയും മൊഴി രേഖപ്പെടുത്തി

NO COMMENTS