യാത്രക്കാരുമായി പോയ ഐരാവത് ബസ്സിൽ തീ പടർന്നു

Karnataka bus fire

ബംഗളുരുവിൽനിന്ന് ചെന്നെയിലേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്‌പോർട്ട് ബസിന് തീപിടിച്ചു. ഐരാവത് ബസ്സിലാണ് തീപടർന്നത്. ഇന്ന് രാവിലെ ഒമ്പതിനായിരുന്നു അപകടം. വാഹനത്തിൽ 43 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിലാർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ബസ്സിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കർണാടകത്തിൽനിന്നുള്ള വിദഗ്ധ സംഘമെത്തി ബസ് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതാദ്യമായല്ല ഐരാവത് ബസ്സിൽ സമാനമായ രീതിയിൽ അപകടമുണ്ടാകുന്നത്. കഴിഞ്ഞ ഒക്ടോബറിലും തീപിടുത്തമുണ്ടായിരുന്നു.

NO COMMENTS