ഗോരഖ്പൂർ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് സസ്‌പെൻഷൻ

gorakhpur children death medical college principal suspended

ഓക്‌സിജൻ മുടങ്ങിയതിനെ തുടർന്ന് രണ്ട് ദിവസത്തിനിടെ 30 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഗോരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു.

ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തതെന്ന് മന്ത്രി അശുതോഷ് താണ്ഡൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ബാബ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ 30 കുട്ടികൾ മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികൾ മരിച്ചത്. ഇതിനെത്തുടർന്ന് അധികൃതർ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും ഇന്നലെ പത്ത് കുട്ടികൾ കൂടി മരിക്കുകയായിരുന്നു.

കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വിതരണക്കാരൻ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കാത്തതാണ് ഓക്‌സിജൻ വിതരണം തടസപ്പെടാൻ കാരണമെന്നും ഇതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നും പൊലിസ് പറഞ്ഞു.

 

gorakhpur children death medical college principal suspended

NO COMMENTS